ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു ; വൻ ആയുധശേഖരം പിടിച്ചെടുത്തു


ജമ്മു കശ്മീരിലെ നൗഷേരയിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. നൗഷാരയിലെ ലാം മേഖലയിലാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗാമായി നടത്തിയ തിരച്ചിൽ എ.കെ 47 അടക്കം വൻ ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തു. പ്രദേശത്ത് സുരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 29ന് ജമ്മു കശ്മീരിലെ മച്ചൽ, താങ്ധർ സെക്ടറുകൾ വഴി നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം തകർത്ത സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചിരുന്നു.

article-image

ACDSADSC

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed