രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍


ഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ഒരു ദൂതുമായി ആര്‍എസ്എസ് നേതാവിനെ കാണുകയായിരുന്നു. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം അജിത് കുമാറിന് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന കൊട്ടാരവിപ്ലവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപജാപകസംഘമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രണ്ടുപേരുടെ പേരുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് എഡിജിപി എം ആര്‍ അജിത് കുമാറിനേയും പി ശശിയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ നീക്കാത്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അജിത് കുമാര്‍ ദത്താത്രേയ ഹൊസബാളയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയല്ലെന്ന് വാദത്തിന് സമ്മതിച്ചാല്‍ പോലും പിന്നീട് ഇത് അറിയുകയും സംഭവത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയനും കേന്ദ്രവുമായുള്ള ബന്ധമാണ് തൃശൂര്‍ പൂരം കലക്കലിലേയ്ക്ക് പോയതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കല്‍. അതിന് ആരും മറുപടി പറയുന്നില്ല. ഒരു ഉദ്യോഗസ്ഥന്‍ അഴിഞ്ഞാടിയെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ആ സമയമത്രയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അജിത് കുമാര്‍ ഇടപെടാത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു.

article-image

QSWaqwsaqws

You might also like

Most Viewed