ബലാത്സംഗ കൊലയ്ക്ക് വധശിക്ഷ: പശ്ചിമ ബംഗാളിൽ അപരാജിത’ ബിൽ പാസാക്കി


ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്ന ‘അപരാജിത’ ബിൽ പശ്ചിമ ബംഗാൾ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബിൽ അവതരിപ്പിച്ചത്. ഗവർണറും, കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാൽ രാഷ്ട്രപതിയും ഒപ്പു വെക്കുന്നതോടെ ബിൽ നിയമമാകും. ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്നത്. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ അതിവേഗം പുതിയ നിയമത്തിന് രൂപം നൽകിയത്. ബില്ലിനെ ചരിത്രപരവും മാതൃകാപരവുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചു.

ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുള്ള ശിക്ഷ കടുപ്പിക്കുന്ന 'അപരാജിത വിമൻ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി) 2024' പാസായിരിക്കുന്നു. ഈ നിയമം സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങൾ തടയാൻ സാമൂഹിക പരിഷ്‌കരണങ്ങളും വേണം. ഗവർണർ സി.വി ആനന്ദ ബോസിനോട് ബില്ലിൽ വേഗത്തിൽ ഒപ്പിടാൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യർഥിച്ചു

article-image

DEFWDEFSWDEFSWEWD

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed