എസ്പി ക്യാമ്പ് ഓഫീസിൽ സുജിത്ദാസ് അനധികൃത ക്രിക്കറ്റ് നെറ്റ്സ്‌ നിർമ്മിച്ചതായി ആരോപണം


എസ്പി ക്യാമ്പ് ഓഫീസിൽ മരം മുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ്‌ നിർമ്മാണവും. മുൻ മലപ്പുറം എസ്പി സുജിത് ദാസിനെതിരെയാണ് ആരോപണം. നിലമ്പൂർ സ്വദേശി ഇസ്മായിൽ എരഞ്ഞിക്കലാണ് പരാതിക്കാരൻ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇയാൾ വിജിലൻസിന് പരാതി നൽകിയത്.

എസ്പി ഓഫീസിലെ പുതിയ കെട്ടിട നിർമാണത്തിന് എത്തിച്ച മെറ്റലും സിമന്റും വകമാറ്റിയായിരുന്നു ക്രിക്കറ്റ് നെറ്റ്സ് നിർമ്മിച്ചത്. കെട്ടിട നിർമ്മാണ കോൺട്രാക്ടറെ സുജിത് ദാസ് സ്വാധീനിച്ചു‌. ആവശ്യമായ നെറ്റ് പൊന്നാനി ഹാർബറിൽ നിന്ന് സ്പോൺസർ ചെയ്യിപ്പിച്ചു. അതെടുക്കാൻ പൊലീസ് ജീപ്പ് വിട്ടെന്നും പരാതിയിൽ പറയുന്നു.

സുജിത് ദാസിനെക്കുറിച്ച് 2023-ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി കൊടുത്തിരുന്നുവെന്നും അതിൽ സുജിത് ദാസ് നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിരുന്നുവെന്നും ഇസ്മായിൽ എരഞ്ഞിക്കൽ പറഞ്ഞു. സർക്കാരിന്‍റെ ഉത്തരവില്ലാതെയാണ് ക്രിക്കറ്റ് കോർട്ട് പണിഞ്ഞിരിക്കുന്നതെന്നും എസ്പിക്ക് കളിക്കാൻ വേണ്ടി മാത്രമാണിതെന്നും അതിൻ്റെ രേഖകളെല്ലാം കൈവശമുണ്ടെന്നും ഇസ്മായിൽ തുറന്നടിച്ചു.

article-image

adeqrwdfdgdfr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed