പി.വി അൻവർ മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ, സിബിഐ അന്വേഷിക്കട്ടെ’; വി.ഡി സതീശൻ
എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും നാണം കെട്ട ആരോപണങ്ങളാണ് കേൾക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് പി വി അൻവർ. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാൻ രണ്ടു കൊലപാതങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്തു. ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.പി വി അൻവർ പറയുന്നത് തെറ്റാണെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കണം. പ്രതിപക്ഷ നേതാവിനെതിരെ എടുത്താൽ പൊങ്ങാത്ത ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആളാണ് അൻവർ. രാഹുൽ ഗാന്ധിക്കെതിരെ അൻവർ പറഞ്ഞതിനെ മുഖ്യമന്ത്രി ന്യായീകരിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
സോളാർ കേസ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചു. മൂന്നുപേരും ഒരേപോലെയുള്ള റിപ്പോർട്ടാണ് നൽകിയത്. താനിപ്പോഴും സിപിഐഎമ്മിൽ തന്നെയാണെന്ന് കാണിക്കാനാണ് സോളാർ കൂടി അൻവർ കൊണ്ടുവന്നത്. മൂന്നുനാലു ദിവസമായില്ലേ അൻവർ ഇത് തുടങ്ങിയിട്ടെന്നും ഒരക്ഷരം പാർട്ടി സെക്രട്ടറിയെങ്കിലും മിണ്ടിയിട്ടുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
ASAFSAQSWaASads