പി വി അൻവറിന്റെ ആരോപണത്തിൽ പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ
തനിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ എംപി. സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിക്കട്ടെ. തന്റെ പേരിലുള്ള കേസ് അഞ്ചുകൊല്ലം കേരള പൊലീസ് അന്വേഷിച്ചു. നാലുകൊല്ലം സിബിഐ അന്വേഷിച്ചു. കോടതി മുൻപാകെ വന്നു. അപ്പോഴൊന്നും താൻ ആരെയും ഭയന്നിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സോളാർ കേസിൽ കെ സി വേണുഗോപാലിനെതിരെ മൊഴി കൊടുക്കാതിരിക്കാൻ എഡിജിപി എം ആർ അജിത്ത് കുമാർ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പി വി അൻവർ ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ശരിവെച്ച് സോളാർ കേസിലെ പരാതിക്കാരിയും രംഗത്തെത്തിയിരുന്നു.
SWRGREWWQQW