സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എം.ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു : വെളിപ്പെടുത്തി പരാതിക്കാരി


സോളാര്‍ കേസ് എഡിജിപി അജിത് കുമാര്‍ അട്ടിമറിച്ചെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പ്രതികരിച്ച് സോളാര്‍ കേസ് പരാതിക്കാരി. സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എംആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു, എതിരെയുള്ളവര്‍ സ്വാധീനമുള്ളവരായതിനാല്‍ മൊഴി നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞെന്നും കെസി വേണുഗോപാല്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വേണ്ടിയാണ് അജിത് കുമാര്‍ സംസാരിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

മെഴി നല്‍കുമ്പോള്‍ ശ്രദ്ധിച്ചാല്‍ സ്വൈര്യമായി ജീവിക്കാം. കേസ് വേണ്ടെന്ന് താന്‍ പോലും ചിന്തിച്ചു പോയി. അത്രയധികം തന്നെ നിര്‍ബന്ധിച്ചു. രണ്ടുപേര്‍ക്ക് വേണ്ടിയാണ് എം ആര്‍ അജിത് കുമാര്‍ സംസാരിച്ചത്. ഒരാള്‍ ഇപ്പോള്‍ ഭൂമിയില്ലല്ലോ. പേര് പറയുന്നില്ല. കെ സി വേണുഗോപാലിന് വേണ്ടിയായിരുന്നു കൂടുതലും സംസാരിച്ചത്. മൊഴി പകര്‍പ്പ് വേണമെന്ന് പറഞ്ഞു വാട്‌സ്ആപ്പ് മെസ്സേജ് വരെ അയച്ചു. കെ സി വേണുഗോപാല്‍ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പറഞ്ഞത്. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് വേണ്ടപ്പെട്ടവരെ വരെ ഉപയോഗിച്ചു ' പരാതിക്കാരി പറഞ്ഞു. പി.വി അന്‍വര്‍ പറഞ്ഞത് അവഗണിക്കാനാവില്ല – സോളാര്‍ പരാതിക്കാരി വ്യക്തമാക്കി.

പിവി അന്‍വറിന്റെ ആരോപണം ശരിവെക്കുന്ന രീതിയിലാണ് പരാതിക്കാരിയും പ്രതികരിച്ചത്. നേരത്തെ തന്നെ എം ആര്‍ അജിത് കുമാറുമായി പരിചയമുണ്ടായിരുന്നുവെന്നും ആ പരിചയത്തിന്റെ പുറത്താണ് ഈ സംസാരമെല്ലാം നടന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, എഡിജിപി അജിത് കുമാര്‍ സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്നുള്ള ഗുരുതര ആരോപണം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. കെസി വേണുഗോപാലുമായി അടുത്ത ബന്ധമെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പരാതിക്കാരിയെ അജിത്കുമാര്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്നും ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ ഉറപ്പ് നല്‍കിയതോടെ അവര്‍ പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ പുറത്തുവിട്ട ഓഡിയോയില്‍ പറയുന്നു.

article-image

ERTEWQW

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed