തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്’ : എഡിജിപി എം ആർ അജിത് കുമാർ
തനിക്കെതിരായ ആരോപണങ്ങളുടെ നിജ സ്ഥിതി സർക്കാർതന്നെ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അന്വേഷിക്കണമെന്നും എംആർ അജിത് കുമാർ പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ ഒന്നും തന്നെ പ്രതികരണം നൽകാതെ എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരി മറുപടി നൽകുകയായിരുന്നു എഡിജിപി.
അതേസമയം, ക്രമസമാധാന ചുമതലയിൽ നിന്നും എംആർ അജിത്കുമാറിനെ മാറ്റും. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടെഷും പരിഗണനയിലുണ്ട്. ചുമതലകളിൽ ബൽറാം കുമാർ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശോധിച്ച് വരികയാണ്.
സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്.
ADSADSAS