എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഉയർന്നു വന്ന ആരോപണങ്ങളിൽ എല്ലാ ഗൗരവവും നില നിർത്തിക്കൊണ്ട് ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുറപ്പിക്കില്ലെന്നും തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിത്തും എതിരെയാണ് പി.വി അൻവറിന്റെ ആരോപണങ്ങളത്രയും ഉയർന്നത്. ഇടതുമുന്നണിയുടെ എംഎൽഎആയ പി.വി.അൻവർ ലക്ഷ്യം വെയ്ക്കുന്നത് പി.ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെയുമാണ്. അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർന്നത്.

പിവി അൻവറിന്റെ വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. പോളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചതെന്നും അത് കൃത്യമായി ചെയ്തില്ലെന്നായിരുന്നു പിവി അൻവറിന്റെ വിമർശനം.

ഇതിനിടെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

article-image

efrswdefrsdefsw

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed