പുഴുക്കുത്തുകളെ സംസ്ഥാനത്തിന് ആവശ്യമില്ല; പൊലീസിനെ അച്ചടക്കം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി


പൊലീസിനെ അച്ചടക്കം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേ‍ർത്തു. അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ല. കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പൊലീസെത്തി. പൊലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാഗം മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു.

സത്യസന്ധതയോടെ പ്രവ‍ർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഏറെയും. അവർക്ക് മികച്ച പിന്തുണ നൽകും. സൽപ്പേര് കളയുന്നവരെ സർക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

adsadsadsadsadsads

You might also like

Most Viewed