കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും പീഡനം നേരിട്ടുണ്ട്’: സിമി റോസ്ബെൽ ജോൺ


കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും പീഡനം നേരിട്ടുണ്ടെന്ന് മുൻ എഐസിസി അംഗം സിമി റോസ്ബെൽ ജോൺ. തന്നോട് പലരും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഉടനെ അതൊക്കെ പുറത്തുവരുമെന്നും സിമി റോസ്ബെൽ ജോൺ. തന്നോട് ചെയ്തത് അനീതിയാണെന്ന് സിമി പറഞ്ഞു. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അവർ ചോദിച്ചു. പാർട്ടിയിൽ തന്നെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ടെന്ന് സിമി പറഞ്ഞു. സിപിഐഎമ്മിനെ കൂട്ടുപിടിച്ച് എന്ന ആരോപണം തെളിയിച്ചാൽ ശിരസ് മുണ്ഡനം ചെയ്ത് കെപിസിസിക്ക് സമർപ്പിക്കുമെന്നും പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുന്നുവെന്നും സിമി റോസ്ബെൽ ജോൺ പറഞ്ഞു. ജെബി മേത്തറിനെതിരെയും സിമി രംഗത്തെത്തി. പെട്ടെന്ന് ഒരു ദിവസം നേതൃത്വത്തിൽ എത്തിയളാണെന്നും പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങൾ നേടിയെന്നും സിമി റോസ്ബെൽ ജോൺ പറഞ്ഞു.

പാർട്ടിയിൽ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ലെന്ന് നേരത്തെ സിമി റോസ്ബെൽ ജോൺ പറ‍ഞ്ഞിരുന്നു. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എം.പി എന്നിവരടക്കമുള്ള വനിതാനേതാക്കൾ നടപടി ആവശ്യപ്പെടുകയായിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് കെ.പി.സി.സി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

article-image

dfggh

You might also like

Most Viewed