എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണം: കെ.മുരളീധരൻ


എഡിജിപി അജിത് കുമാർ ഇടപെട്ടാണ് തൃശൂർപൂരം കലക്കിയതെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടപടിവേണമെന്ന് കെ. മുരളീധരൻ. ഗൗരവകരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നു വന്നത്. എഡിജിപിയെ ഉടൻ തന്നെ സർവീസിൽ നിന്നും നീക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു. എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ അത് മുഖ്യമന്ത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മുരളീധരൻ പറഞ്ഞു.

article-image

dvbddfdfes

You might also like

Most Viewed