അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കും, വസ്തുതയുണ്ടെങ്കിൽ തുടർനടപടി ; എൽഡിഎഫ് കൺവീനർ


എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് നോക്കി തുടർനടപടിയുണ്ടാകുമെന്നും അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അൻവർ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നയാളാണ്. സിപിഐഎമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

article-image

svfbnv bfvbv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed