ബലാത്സംഗക്കേസിൽ എം മുകേഷിന് കൂടുതൽ കുരുക്ക് ; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും കേസ്


ബലാത്സംഗക്കേസിൽ എം മുകേഷ് എംഎൽഎയ്ക്ക് കൂടുതൽ കുരുക്ക്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ തൃശൂരിലും മുകേഷിനെതിരെ കേസെടുത്തു. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി. വാഴാലിക്കാവിലെ ഷൂട്ടിംഗ് ചിത്രീകരണത്തിനിടയാണ് സംഭവം.

ഹോട്ടൽ മുറിയിൽ വച്ച് കയറി പിടിക്കാൻ ശ്രമിച്ചെന്നും ബെഡിലേക്ക് തള്ളിയിട്ടെന്നുമാണ് പരാതി. വടക്കാഞ്ചേരി പൊലീസാണ് മുകേഷിന്റെ കേസെടുത്തത്. മുകേഷിനെതിരെ നേരത്തെയെടുത്ത കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നാളെ മുകേഷിന്റെ മുൻകൂർജാമ്യത്തെ എതിർക്കും. മുകേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. രഹസ്യമൊഴിക്ക് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.

article-image

ADESFGDSG

You might also like

Most Viewed