നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു


നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്ത് സ്ഥാപിച്ച കനവ് എന്ന ഗുരുകുലാശ്രമത്തിലൂടെയാണ് അദ്ദേഹം ഏറെ പെരുമ നേടിയത്. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു.‘ഗുഡ്ബൈ മലബാർ’ ആണ് ബേബിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. മലബാർ മാന്വൽ രചിച്ച വില്യം ലോഗൻ്റെ ഭാര്യ അന്നയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്.

മാവേലിമൻറം, ഗുഡ്ബൈ മലബാർ എന്നിവയയ്ക്ക് പുറമെ ബെസ്പുർക്കാന, നാടുഗദ്ദിക തുടങ്ങിയവയാണ് കെ ജെ ബേബിയുടെ പ്രധാനകൃതികൾ. പാർശ്വവത്കരിക്കപ്പെട്ട് പോയ ഒരു ജനതയ്ക്ക് നഷ്ടമായ സ്വഭാവികമായ ജീവിത പരിസരവും ജീവിതഘടനയും എന്തായിരുന്നുവെന്ന് തൻ്റെ കൃതികളിലൂടെ ബേബി വരച്ചിടാൻ ശ്രമിച്ചിട്ടുണ്ട്.

 

article-image

asfafaadfsasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed