കാരവാനിൽ രഹസ്യ കാമറവച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ


ചെന്നൈ: ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യമായി കാമറവച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ രംഗത്ത്. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക വെളിപ്പെടുത്തി.

കാരവാനിൽ രഹസ്യമായി കാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഇക്കാര്യം നേരിൽ കണ്ടതിന് ശേഷം ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.

article-image

xzcvx

You might also like

Most Viewed