അഞ്ച് വർഷത്തിനുള്ളില്‍ കേരളത്തിൽ എയിംസ് വരും, ഇല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും: സുരേഷ് ഗോപി


തിരുവനന്തപുരം: അഞ്ച് വർഷത്തിനുള്ളില്‍ കേരളത്തിൽ എയിംസ് വരുമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി എം.പി. തിരുവനന്തപുരത്ത് മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ്യമായ സ്ഥലത്ത് എയിംസ് വരണം. അത് ഉറപ്പായും വരും. സംസ്ഥാനം മുന്നോട്ട് വന്നിട്ടും അത് നടന്നില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും. അതിനപ്പുറം എനിക്കൊന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഞാൻ പച്ച മുനുഷ്യനാണെന്നും മാധ്യമങ്ങളുടെ മുന്നിൽ കടന്നുകയറ്റത്തിന് വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചില മര്യാദകൾ പാലിക്കപ്പെടണം. നിങ്ങളുടെ ലൈൻ ഞാൻ ക്രോസ് ചെയ്തില്ല, എന്റെ ലൈനും ക്രോസ് ചെയ്യരുത്. എനിക്ക് എന്റേതായ അവകാശങ്ങൾ ഉണ്ട്. ന്യായമില്ലാത്ത എതിരൊലിയുമായി ആരു വന്നാലും ഞാൻ ഇനിയും കലിപ്പിൽ തന്നെയായിരിക്കും. ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂർത്തതിനും ന്യായം ഉണ്ടാകണം.

ന്യായംവിട്ട് എന്തായാലും ഞാൻ നിൽക്കില്ല. മാധ്യമപ്രവർത്തകരുടെ ശബ്ദത്തെ ജനങ്ങളുടെ ശബ്ദമായി ഒരിക്കലും കാണുന്നില്ല. ജനങ്ങളെ ഞാൻ മാനിക്കും, ജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തനം പോയാൽ അതിനോടൊപ്പം സഞ്ചരിക്കാനാവില്ല. സിനിമ എന്റെ വരുമാന മാർഗമാണ്. എനിക്കും മക്കളുണ്ട്. സിനിമ ചെയ്യണോ എന്നത് പാർട്ടി തീരുമാനിക്കും. എങ്ങനെ സൗകര്യപ്പെടുത്തണമെന്ന് നേതാക്കൾ തീരുമാനിക്കും. അമ്മ എന്ന സംഘടനയോട് സഹാനുഭൂതിയില്ലെന്നും അത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asdfasdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed