എസ്പിക്കെതിരേ സമരവുമായി അന്‍വര്‍ എംഎല്‍എ; ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം


എസ്പി എസ്.ശശിധരന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി.വി.അന്‍വര്‍ എംഎല്‍എ. ഔദ്യോഗിക വസതിയില്‍നിന്ന് മരങ്ങള്‍ മുറിച്ച സംഭവത്തിൽ എസ്പിക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം മരംമുറിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി അന്വേഷിക്കാനാണ് താന്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്. എന്നാല്‍ ഇത് അന്വേഷിക്കാന്‍ തന്നെ അനുവദിച്ചില്ല. എസ്പി ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. വ്യാഴാഴ്ച എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയ പി.വി.അൻവർ എംഎൽഎയെ പോലീസ് തടഞ്ഞിരുന്നു. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് എംഎൽഎ എത്തിയത്. എസ്പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എംഎല്‍എ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ അനുവാദം ഇല്ലാതെ ആരെയും കടത്തിവിടാനാകില്ലെന്ന് പാറാവ് നിന്ന് ഉദ്യോഗസ്ഥൻ അറിയിച്ചതിനു പിന്നാലെ എംഎല്‍എ മടങ്ങുകയായിരുന്നു.

വസതിയില്‍നിന്ന് മരങ്ങള്‍ മുറിച്ചെന്ന എംഎല്‍എയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. ചില മരങ്ങളുടെ ശിഖരങ്ങള്‍ മാത്രമാണ് മുറിച്ചത്. ഈ സമയത്ത് എസ്.ശശിധരന്‍ ആയിരുന്നില്ല മലപ്പുറം എസ്പിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ക്യാമ്പ് ഓഫീസ് കെട്ടിടത്തിനും സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുന്ന മരക്കൊമ്പുകളാണ് വെട്ടിമാറ്റിയത്. 2022 മാര്‍ച്ചിലാണ് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി അനുമതി നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് അടക്കം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

article-image

sfadsadsaws

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed