ലൈംഗിക അതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണം ; ഫെഫ്ക
ലൈംഗിക അതിക്രമം നടത്തിയതായി പരാമർശം ഉള്ള എല്ലാ പേരുകളും പുറത്തുവരണമെന്ന് ഫെഫ്ക. അതിജീവിതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും നിയമസഹായം ആവശ്യമെങ്കിൽ അതിനും പിന്തുണ നൽകുമെന്നും ഫെഫ്ക് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ആരോപണ വിധേയരായ ഫെഫ്ക് അംഗങ്ങൾക്കെതിരെ കോടതി നടപടിയോ അറസ്റ്റോ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലെ കൂട്ടരാജി ആ സംഘടനയിലെ പുതു നവീകരണത്തിന് തുടക്കം ആകട്ടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്കയിലെ അംഗങ്ങളായ സ്ത്രീകളുടെ അഭിപ്രായ രൂപീകരണം നടക്കുന്നുണ്ട്. വിശകലന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി താരസംഘടന അമ്മ. പൊതുസമ്മതരായ താരങ്ങളെ പരിഗണിക്കണമെന്നാവശ്യം. പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാൻ തലമുറ മാറ്റം വേണമെന്നാണ് ഒരുവിഭാഗം താരങ്ങളുടെ അഭിപ്രായം. ലൈംഗിക പീഡനപരാതികളിൽ പരസ്യപ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ധാരണയുണ്ട്.
fgghgh