മുകേഷ് നടിയുടെ അമ്മയോട് മോശമായി പെരുമാറി ; വെളിപ്പെടുത്തലുമായി നടി സന്ധ്യ
നടനും എം.എൽ.എ യുമായ മുകേഷിനെതിരെ വീണ്ടും ആരോപണങ്ങളുമായി മറ്റൊരു നടി കൂടി. തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തി മുകഷ് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് നടി സന്ധ്യ. എനിക്ക് അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. ഇങ്ങനെയൊരു അനുഭവം ഉണ്ടായാതായി അവര്‍ എന്നോട് പറയുകയായിരുന്നു. അവരുടെ വീട് തേടിപിടിച്ച് മുകേഷ് മോശമായി പെരുമാറുകയായിരുന്നു. മുകേഷിനെ നടിയുടെ അമ്മ അടിച്ചുപുറത്താക്കുകയായിരുന്നു’വെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ വിച്ചു പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു. ഭൂരിഭാഗം ആളുകളും ഈ കഷ്ടപ്പാടിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പെടുമോ എന്ന ഭയം കാരണം ആരും മിണ്ടാത്തതാണ്. അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ‘അമല’ എന്ന ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായതായും സന്ധ്യ തുറന്നു പറഞ്ഞു.
SRFDEFSDESTWDSFGDF