മാറ്റം അനിവാര്യം, സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കാം ; ഡബ്ല്യു.സി.സി


ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിലെ വിവിധ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ തുറന്നുപറയുന്ന പശ്ചാത്തലത്തിൽ 'മാറ്റം അനിവാര്യം' എന്ന് സമൂഹമാധ്യമ കുറിപ്പുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കലക്ടീവ്). 'മാറ്റം അനിവാര്യം. 'നോ' എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം '- ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിനിമയിലെ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ ഡബ്ല്യു.സി.സിയുടെ നിവേദനത്തെ തുടർന്നാണ് 2017ൽ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമ മേഖലയിൽ കടുത്ത ലൈംഗികാതിക്രമം നടക്കുന്നുവെന്ന കമ്മിറ്റി റിപ്പോർട്ട് കോളിളക്കമുണ്ടാക്കി. ഇതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങൾ അനുഭവിച്ച ചൂഷണങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്.

ആരോപണങ്ങളിൽ അന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് കേസിന്‍റെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

article-image

dsggfdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed