ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല; സിദ്ധിഖിന്‍റെ രാജി 'അമ്മ' സ്വാഗതം ചെയ്യുന്നുവെന്ന് ജഗദീഷ്
തിരുവനന്തപുരം: നടിയുടെ ആരോപണത്തിനു പിന്നാലെ നടൻ സിദ്ദിഖ് "അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിൽ പ്രതികരണവുമായി വൈസ് പ്രസിഡന്‍റ് ജഗദീഷ്. "ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല. നടിയുടെ പരാതിയിൽ കേസെടുത്താൽ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. "അമ്മ' എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ല. സിദ്ധിഖിന്‍റെ രാജി 'അമ്മ' സ്വാഗതം ചെയ്യുന്നു." ജഗദീഷ് പറഞ്ഞു.
യുവനടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ ഇന്നു രാവിലെയാണ് സിദ്ദിഖ് രാജിവച്ചത്. "അമ്മ' പ്രസിഡന്‍റ് മോഹൻലാലിന് ഇ-മെയിലിൽ രാജിക്കത്തയച്ചു. യുവനടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്ട് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റിനിർത്തിയെന്നും നടി ആരോപിച്ചിരുന്നു. അതേസമയം, രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.
gdfgdg