നടന്‍ സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു


കൊച്ചി: നടന്‍ സിദ്ദിഖ് "അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. യുവ നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് രാജി. അമ്മ പ്രസിഡന്‍റ് മോഹൻലാലിന് ഇ-മെയിലിൽ രാജിക്കത്തയച്ചു. യുവ നടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.

പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചിരുന്നു. അതേസമയം രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

article-image

gjkjgjk

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed