പവർ ഗ്രൂപ്പിൽ സ്ത്രീകളും ഉണ്ട് ; സ്‌ട്രോങ്ങ് ആയ നിലപാട് കൊണ്ട് കരാറൊപ്പിട്ട 9 സിനിമകൾ നഷ്ടമായെന്ന് ശ്വേതാ മേനോൻ
മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും നോ പറയേണ്ടിടത്ത് താൻ കൃത്യമായി നോ പറഞ്ഞിട്ടുണ്ടെന്നും നടി ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന കുറെ പ്രശ്നങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ട്. സ്ത്രീകൾ സ്വയം മുന്നോട്ട് വരണമെന്നാണ് തനിക്ക് പറയാനുള്ളത്. വളരെ സ്‌ട്രോങ്ങ് ആയ നിലപാട് കൊണ്ട് എത്രയോ സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടമായി. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. ആ പവർ ഗ്രൂപ്പിൽ സ്ത്രീകളും ഉണ്ടാകുമെന്നും ശ്വേതാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഞാൻ അമ്മയുടെ വൈസ് പ്രസിഡൻ്റ് ആയിരുന്ന സമയത്ത് ജനറൽ ബോഡിയിൽ പോകുമ്പോൾ മൈക്കിൽ എല്ലാവരോടും ആർക്കെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ മുന്നോട്ട് വരണമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ആരും മുന്നോട്ട് വരാറില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറയും, ഞാൻ ആരെയും കാത്തിരിക്കാറില്ല. സ്ത്രീകൾ എന്തുകൊണ്ട് സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നില്ല എന്നെനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. നിയമം മാറേണ്ട സമയം കഴിഞ്ഞു. സിനിമയിലെ അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ പറയാനുള്ളത് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ്', ശ്വേതാ മേനോൻ പറഞ്ഞു.
DESFDFSFGDS