മലക്കം മറിഞ്ഞ് മന്ത്രി ; ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കും


ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ആരോപണം ശക്തമായതോടെ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കാട്ടി സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കില്ലെന്നും പോസ്റ്റിലൂടെ മന്ത്രി ചൂണ്ടിക്കാട്ടി. രഞ്ജിത്തിനെതിരെ നിലവില്‍ അന്വേഷണം ഇല്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നുമായിരുന്നു രാവിലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

article-image

ASADSADSASDAS

You might also like

Most Viewed