സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ല ; പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ടെന്ന് അന്‍സിബ
സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍. പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ടെന്ന് അന്‍സിബ പറഞ്ഞു. ശ്രീലേഖ മിത്രയ്ക്കുണ്ടായ മോശം അനുഭവം ഏറെ വേദനിപ്പിച്ചു. സിനിമാ മേഖലയില്‍ പവര്‍ ടീമുള്ളതായി തനിക്കറിയില്ലെന്നും അന്‍സിബ പറഞ്ഞു.
അമ്മയ്ക്കുള്ളില്‍ ഭിന്നതയുള്ളതായി തനിക്കറിയില്ലെന്നാണ് അന്‍സിബ പറയുന്നത്. സിനിമാ മേഖലയില്‍ ലൈംഗിക അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറയുമ്പോള്‍ സിനിമയിലെ എല്ലാവരും മോശക്കാരാണെന്ന് അതിന് അര്‍ത്ഥമില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
adfsfdsdsds