ദുരനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്, എതിർത്തതുകൊണ്ട് അവസരങ്ങൾ നഷ്ടമായി ; നടി ഗായത്രി വർഷ


ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ഗായത്രി വർഷ. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നടി പറഞ്ഞു. എതിർത്തതുകൊണ്ടാണ് പല അവസരങ്ങളും നഷ്ടമായത്. പരാതിപ്പെട്ടിട്ടും കാര്യമില്ല. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്നും നടി പറഞ്ഞു. വിഷയത്തിൽ ഇനിയും കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും സ്ത്രീകൾക്ക് കുറച്ചുകൂടി ധൈര്യം വന്നിട്ടുണ്ടെന്നും നടി ഗായത്രി വർഷ പറഞ്ഞു.

അതേസമയം ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

article-image

adsdsf

You might also like

Most Viewed