ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല, എനിക്ക് കൂടുതലൊന്നും അറിയില്ല ; ഇന്ദ്രൻസ്


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രൻസ് പ്രതികരിച്ചു. ആർക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രൻസ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും പറഞ്ഞു. താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.

article-image

aeqswddfsadsvcds

You might also like

Most Viewed