ലൈംഗികാരോപണം ; രഞ്ജിത്ത് രാജിവെക്കേണ്ട സാഹചര്യമെന്ന് എൻ അരുൺ


സംവിധായകൻ എം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി അംഗവും സിപിഐ നേതാവുമായ എൻ അരുൺ. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും രാജി ആവശ്യപ്പെടണോ എന്നത് അക്കാദമിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജി ആവശ്യപ്പെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ജോഷി ജോസഫിന്റെ പ്രസ്താവനയെ അവിശ്വസിക്കേണ്ടതില്ലെന്നും സാമൂഹിക പ്രതിബദ്ധതയുള്ള സംവിധായകനല്ല രഞ്ജിത്തെത്തും അദ്ദേഹം പറഞ്ഞു. സിനിമാമേഖലയ്ക്കായി പ്രത്യേക നയം രൂപീകരിക്കണം. വിഷയത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെടും എന്നാണ് പ്രതീക്ഷയെന്നും എൻ അരുൺ പറ‍ഞ്ഞു.

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

article-image

asddasdasdas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed