ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനം അപഹാസ്യം; സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോണ്‍ക്ലേവ് നടത്താനുള്ള തീരുമാനം അപഹാസ്യമാണെന്ന് സതീശന്‍ വിമര്‍ശിച്ചു. ഇരകളെ അപമാനിക്കാനുള്ള കോണ്‍ക്ലേവ് സ്ത്രീത്വത്തിനെതിരായ നടപടിയാണ്. ആരോപണവിധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ക്ലേവ് തടയും. ഇരകള്‍ കമ്മീഷന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അവര്‍ കൊടുത്ത തെളിവുകള്‍ ഉണ്ട്. മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരെക്കൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ഇതേ ഇരകള്‍ ഇനി പരാതി തന്നാലെ കേസെടുക്കൂ എന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണ്. പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് ഡബ്ല്യുസിസിയും പറയുന്നത്.

റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് സര്‍ക്കാര്‍ ചെയ്തത് ഗുരുതരമായ ക്രിമിനില്‍ കുറ്റമാണ്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. പോക്‌സോ അടക്കമുള്ള ഗുരുതരമായ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.

article-image

dsfdfsvcdfsv

You might also like

  • Lulu Exchange
  • Straight Forward

Most Viewed