മാപ്പ് പറയില്ല, എസ്‍പിക്ക് എതിരായ പരാമര്‍ശം തെറ്റാണെന്ന് തോന്നിയിട്ടില്ല ; പി വി അന്‍വര്‍
മലപ്പുറം എസ്.പിക്ക് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് പി വി അന്‍വര്‍ എം എല്‍ എ. എസ്പിയാണ് പൊതുസമൂഹത്തിനോട് മാപ്പ് പറയേണ്ടതെന്ന് അന്‍വര്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ് പി കേരളത്തിലെ ഐ പി എസ് ഓഫീസര്‍മാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ല, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. എം എല്‍ എ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഐ പി എസ് അസോസിയേഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികരണം.
കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. പൊലീസുകാരില്‍ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവര്‍ പലരുമുണ്ടെന്നും അവര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ശേഷം തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയില്ല എന്നത് ചൂണ്ടിക്കാട്ടിയും എസ്പിയുടെ സാന്നിധ്യത്തില്‍ അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എസ് പിക്കെതിരെയും പ്രസംഗമദ്ധ്യേ അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്‍വറിന്റെ പ്രസംഗശേഷം സംസാരിക്കാന്‍ നില്‍ക്കാതെ മലപ്പുറം എസ്പി വേദി വിട്ടിരുന്നു.
adsadsads