പയ്യന്നൂരിൽ കുറുക്കന്‍റെ ആക്രമണം; 14 പേർക്ക് കടിയേറ്റു


പയ്യന്നൂർ കുഞ്ഞിമംഗലത്ത് 14 പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു. പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ ആറരയോടെയാണ് കുറുക്കന്‍റെ ആക്രമണമുണ്ടായത്. വീടിന് പുറത്തുണ്ടായിരുന്നവരും പ്രഭാത സവാരിക്കായി പോയവരുമാണ് ആക്രമണത്തിനിരയായത്. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിൽ കണ്ണില്‍ കണ്ടവരെയെല്ലാം കുറക്കൻ കടിച്ചു. കൈക്കും കാലിനുമാണ് ഭൂരിഭാഗം പേർക്കും കടിയേറ്റിരിക്കുന്നത്.

article-image

 fvddfdsfds

You might also like

Most Viewed