മുതലപ്പൊഴി ; ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങൾ
മുതലപ്പൊഴിയിൽ ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങള്‍. രാവിലെ ആറരയ്ക്ക് രണ്ടു വള്ളങ്ങളും ഉച്ചയോടെ മറ്റൊരു വള്ളവും മറിയുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം നടന്നത്. ഒരു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ വള്ളവും മറിഞ്ഞു. പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് ആദ്യം മറിഞ്ഞത്. അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റാണ് മരിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുള്ള അപകടത്തിൽ ഈ വർഷത്തെ നാലാമത്തെ മരണമാണിത്.
ശനിയാഴ്ച രാവിലെ 6.20 ഓടെയായിരുന്നു അപകടം. നാല് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്മെൻ്റും സംഭവസ്ഥലത്ത് തിരിച്ചിൽ നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
fsdedsfcdfsdfs