പരിപാടിക്ക് എത്താന്‍ വൈകി; എസ്പിയെ പൊതുവേദിയില്‍ അപമാനിച്ച് പി.വി.അന്‍വര്‍ എംഎല്‍എ


മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനെ പൊതുവേദിയില്‍ അപമാനിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. എസ്പി പരിപാടിക്ക് എത്താന്‍ വൈകിയതുകൊണ്ട് തനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. പോലീസ് അസോസിയേഷന്‍റെ ജില്ലാ സമ്മേളനവേദിയില്‍വച്ചാണ് സംഭവം. 27 മിനിറ്റാണ് എസ്പിക്ക് വേണ്ടി താന്‍ കാത്തിരുന്നതെന്ന് എംഎൽഎ പറഞ്ഞു. എസ്പി തിരക്ക് പിടിച്ച ഓഫീസറാണ്. തിരക്കിന്‍റെ ഭാഗമായാണ് വരാതിരുന്നതെങ്കില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ല.പക്ഷേ അവന്‍ അവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്പി ആലോചിക്കണം. ഇതൊന്നും ശരിയായ രീതിയില്ലെന്നും എംഎല്‍എ വിമർശിച്ചു. ജില്ലയിലെ വാഹനപരിശോധന, മണ്ണ് നികത്തുന്നതിന് അനുമതി നല്‍കുന്നില്ല തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും എംഎല്‍എ എസ്പിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പിന്നാലെ മുഖ്യപ്രസംഗം നടത്തേണ്ടിയിരുന്ന എസ്പി ഒറ്റവാക്യത്തില്‍ പ്രസംഗം ഒതുക്കിക്കൊണ്ട് വേദി വിട്ടു. താന്‍ അല്‍‌പ്പം തിരക്കിലാണെന്നും പ്രസംഗിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് അദ്ദേഹം സംസാരം അവസാനിപ്പിക്കുകയായിരുന്നു.

article-image

wefrfghdftdfdf

You might also like

Most Viewed