പ്രമുഖ നടൻ മോശമായി പെരുമാറി ; ഉചിത സമയത്ത് പേര് വെളിപ്പെടുത്തുമെന്ന് തിലകന്‍റെ മകൾ


ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി നടൻ തിലകന്‍റെ മകൾ സോണിയ തിലകൻ. പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായതായാണ് ഇവർ വെളിപ്പെടുത്തിയത്. ഉചിതമായ സമയത്ത് ഈ നടന്‍റെ പേര് വെളിപ്പെടുത്തും. മോൾ എന്ന് വിളിച്ച് തന്നെ ഇയാൾ മുറിയിലേക്ക് വിളിപ്പിച്ചു. തുടർന്ന് മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും സോണിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവിടണം. ഇരകൾക്ക് നീതി കിട്ടണം. ഇതിനായി സർക്കാർ നിയമം ഉണ്ടാക്കണമെന്നും അവർ വ്യക്തമാക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. തന്‍റെയും അനുഭവം അതാണ്. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിനാണ് അച്ഛനെ പുറത്താക്കിയതെന്നും അവർ വ്യക്തമാക്കി.

article-image

AQSWWWESQEWS

You might also like

Most Viewed