മുത്തലാഖ് മുസ്‍ലിം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുന്നു ; കേന്ദ്രസര്‍ക്കാര്‍.


വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്കു മുത്തലാഖ് ദോഷകരമാണെന്നും ഇത് മുസ്‍ലിം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുകയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍. 2017ല്‍ സുപ്രീംകോടതി മുത്തലാഖ് റദ്ദാക്കിയിരുന്നു. എന്നാല്‍ മുത്തലാഖിലൂടെയുള്ള വിവാഹ മോചനങ്ങള്‍ കുറയ്ക്കാന്‍ അതുകൊണ്ട് സാധിച്ചിട്ടില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിനെതിരെ കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

മുത്തലാഖ് ചൊല്ലി പിരിയുന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസിനെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നിയമത്തില്‍ ശിക്ഷാനടപടികള്‍ ഇല്ലാത്തതിനാൽ ഭര്‍ത്താക്കന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയില്ല. ഇത് ഈ സാഹചര്യം ഇല്ലാതാക്കാൻ നിയമ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുത്തലാഖ് സുപ്രീം കോടതി അസാധുവാക്കിയതിനാല്‍ അത് ക്രിമിനല്‍ കുറ്റമാക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

article-image

sdfsdfsdsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed