ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു


കാസർഗോഡ്: ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. കാസർഗോഡ് മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിൽ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാകയുടെ കൊടിമരം അഴിച്ചുമാറ്റുന്നതിനിടെ കമ്പി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. തലശേരി അതിരൂപതാംഗമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശിയാണ്. 2010ൽ തലശേരി മൈനർ സെമിനാരിയിൽ വൈദികപഠനത്തിനായി പ്രവേശിച്ചു. കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 2020 ഡിസംബർ 28ന് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. നെല്ലിക്കംപൊയിൽ, ചെമ്പന്തൊട്ടി, കുടിയാന്മല പള്ളികളിൽ അസിസ്റ്റന്‍റ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ശനിയാഴ്ച രാവിലെ ഏഴിന് എടൂരുള്ള സ്വഭവനത്തിൽ എത്തിക്കും. എട്ട് മുതൽ എടൂർ സെന്‍റ് തോമസ് ദേവലായത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം 10-നാണ് സംസ്കാരം.

article-image

ു്ിു്

You might also like

Most Viewed