കേരളത്തിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുടുബശ്രീ പ്രവർത്തകർക്ക് നൽകണം ; മാധവ് ഗാഡ്ഗിൽ


വയനാട് ദുരന്തത്തിൽ പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഏറ്റവും അർഹരായവരുടെ കൈകളിൽ എത്തണമെന്നെും താനും പണം നൽകിയിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിലാണ് മാധവ് ഗാഡ്ഗിലിൻ്റെ പ്രസ്താവന.

അനുമതിയില്ലാത്ത കരിങ്കൽ ക്വാറികളാണ് പരിസ്ഥിക്ക് ദോഷം ചെയ്യുന്നതെന്നും കേരളത്തിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുടുബശ്രീ പ്രവർത്തകർക്ക് നൽകണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. റിസോട്ടുകളുടെ പ്രവർത്തനം പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം സ്റ്റേ റിസോട്ട് പ്രൽത്സാഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയുടെ റാങ്ക് ഏറ്റവും മോശമാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.

article-image

asdasasasASASW

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed