ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം മതി പാത ; വയനാട് തുരങ്കപാത നിർമാണത്തിൽ എൽഡിഎഫിൽ ഭിന്നത


കോഴിക്കോട് -വയനാട് തുരങ്കപാത നിർമാണത്തിൽ ഇടതുമുന്നണിയിൽ അഭിപ്രായഭിന്നത. പശ്ചിമഘട്ടത്തിലെ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി, തുരങ്കപാതയെ ബന്ധപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് സിപിഐയുടെ വിയോജിപ്പ്.

തുരങ്കപാതകൾ ഏതെങ്കിലും തരത്തിൽ ഉരുൾപൊട്ടലുകൾക്ക് കാരണമാകുമോ എന്നത് പഠിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എല്ലാതരം സാമൂഹിക പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷമാണ് വയനാട് തുരങ്കപാതക്ക് അനുമതി ലഭിച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ വ്യത്യസ്ത നിലാപാടാണ് സിപിഐയുടേത്. പശ്ചിമഘട്ടം ലോലമാണ്, അതുകൊണ്ടാണ് ഉരുൾപൊട്ടൽ ദുരന്തങ്ങൾ ആവർത്തിക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം രണ്ട് വട്ടം ആലോചിച്ചേ തുരങ്കപാത പോലള്ള വൻകിട പദ്ധതികൾ നടപ്പിലാക്കാവൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

article-image

ZXCxzxzCcxz

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed