വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം ധനസഹായം
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പരിക്കേറ്റ് 60 ശതമാനം വൈകല്യം ബാധിച്ചവര്‍ക്ക് 60,000 രൂപയും 40 മുതല്‍ 50 ശതമാനം വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും നല്‍കും.
ദുരിത ബാധിതര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6,000 രൂപ വീതം വാടക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് താമസം മാറുന്നവര്‍ക്കും ഈ തുക കിട്ടും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൂര്‍ണമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാറുന്നവര്‍ക്കും ഈ തുക ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക.
DETERERW4E