കാഫിർ സ്ക്രീൻ ഷോട്ട് ; ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടിയെന്ന് വി.ഡി. സതീശൻ


വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ എം.എൽ.എ കെ.കെ.ലതിക ഉൾപ്പെടെയുള്ള ഉന്നത സി.പി.ഐ.എം നേതാക്കളുടെ പങ്ക് വ്യക്തമാണ്. ആരാണ് ഇതിന് പിന്നിലെന്ന് പൊലീസിനറിയാമെന്നും പക്ഷേ പൊലീസ് പുറത്ത് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു. യഥാർഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ പ്രതികരിച്ചു.

article-image

QW3EWDQEQSWA

You might also like

Most Viewed