305 മിനി ബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെ.എസ്.ആര്‍.ടി.സി


മിനി ബസുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് കെ.എസ്.ആര്‍.ടി.സി. യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളില്‍ സര്‍വീസ് നടത്താനായി രണ്ട് വാതിലുള്ള 305 മിനി ബസുകളാണ് വാങ്ങുന്നത്. പുതിയ മിനി ബസുകള്‍ക്കായി ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ കൊടുത്തിരിക്കുന്നത്. കൂടുതല്‍ മൈലേജ് കിട്ടുമെന്നതിനാല്‍ ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ. ഒക്ടോബറില്‍ ബസുകള്‍ എത്തും. 33 സീറ്റുള്ള ബസുകളാണ് ടാറ്റയില്‍നിന്ന് വാങ്ങുന്നത്. അശോക് ലൈലാന്‍ഡില്‍നിന്ന് 36 സീറ്റുള്ള ബസും ഐഷറില്‍നിന്ന് 28 സീറ്റുള്ള ബസുമാണ് വാങ്ങും. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസ് ഓടിക്കും. വലിയ ബസുകള്‍ക്ക് ഓടാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് വാഹനം ഓടിക്കുക. ഇത്തരം റൂട്ടുകള്‍ കണ്ടെത്താന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശമുണ്ട്.

മിനി ബസുകള്‍ വാങ്ങി സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാതെ കൈപൊള്ളിയ അനുഭവമാണ് ഇതുവരെയും കെ.എസ്.ആര്‍.ടി.സിക്കുള്ളത്. വാങ്ങിയ ബസുകള്‍ എല്ലാം പരിപാലനച്ചെലവ് കാരണം കോര്‍പ്പറേഷന് ബാധ്യതയായി മാറിയിരുന്നു. എട്ടുവര്‍ഷം കഴിഞ്ഞ് ബസുകള്‍ പിന്‍വലിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് വീണ്ടും മിനി ബസുകള്‍ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.

article-image

sddsfewdfdswr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed