വയനാട് ദുരന്തം ; പുനരധിവാസം നാലു ഘട്ടങ്ങളിലായി നടക്കുമെന്ന് മന്ത്രി റിയാസ്


വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായാണ് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്‍റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്‍റെ വിശദമായ സർവേ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

article-image

dfsvfdsbgndd

You might also like

Most Viewed