വയനാട് സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി
കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു.
ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തുന്ന അദേഹം റോഡ് മാർഗം ചൂരൽമലയിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരെ നേരിൽ കാണും. ബെയ്‌ലി പാലം സന്ദർശിക്കുന്ന മോദി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും.
ോേ്ോേ്