ദുരന്തബാധിതർക്ക് അടിയന്തര സഹായം പതിനായിരം രൂപ, ഓരോ വ്യക്തിക്കും ദിവസേന 300 രൂപ വീതം
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്ത ബാധിതർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. വാർത്ത കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നൽകും.
ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക. ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
adsadfsdfsfds