വയനാട്ടിൽ രാഹുല്‍ ഗാന്ധി നിര്‍മിക്കുന്ന നൂറുവീടുകളില്‍ അഞ്ച് വീട് താൻ വെച്ച് നൽകും : ചെന്നിത്തല
വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണം സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണം സര്‍ക്കാര്‍ വയനാട് പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത്.
മുന്‍കാലങ്ങളില്‍ അങ്ങനെ ചെയ്യാത്തതിനാലാണ് നിരവധി പാളിച്ചകള്‍ ഉണ്ടായത്. രാഹുല്‍ ഗാന്ധി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അതില്‍ അഞ്ചുവീടുകൾ സ്വന്തം നിലക്ക് നിർമിച്ച് നൽകും. പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎല്‍എമാരും സമാന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. അതിനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോയെന്നത് സര്‍ക്കാര്‍ വ്യക്തവരുത്തണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
sdbfdfdfdfsdsa