ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ


ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ സന്ദീപ് സിങ്ങിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് മകനെ ഒഴിവാക്കാൻ ജ്വല്ലറി ഉടമയിൽനിന്ന് ഇയാൾ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഡൽഹിയിലെ ലജ്പത് നഗറിൽനിന്നാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി സ്വീകരിക്കുന്നതായി പരാതി ലഭിച്ചതിനു പിന്നാലെ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. സമാനമായ മറ്റൊരു സംഭവത്തിൽ ഡൽഹി മദ്യനയ കേസിൽനിന്ന് ഒഴിവാക്കാൻ വ്യവസായിയിൽനിന്ന് അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയ ആറ് ഇ.ഡി ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

article-image

aeqswdfsaeqswaqwA

You might also like

Most Viewed