ദേവസ്വം ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവരെ ഉൾപ്പെടുത്തുമോ ; വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം
വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് വഖഫ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. വഖഫ് ബോര്‍ഡിൻ്റെ സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്. അവരാണ് വഖഫ് സംഭാവന നല്‍കുന്നത്. അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ഒരാളുടെ വിശ്വാസത്തിനും മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിനും നേരെയുള്ള ആക്രമണമാണ് നടക്കുന്നത്, ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണിത്. ആദ്യം നിങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെതിരിയും. പിന്നീട് ക്രിസ്ത്യാനികള്‍ക്കെതിരെയും ജൈനര്‍ക്കെതിരെയും പാര്‍സികള്‍ക്കെതിരെയും തിരിയും. ഞാനും വിശ്വാസിയാണ്, ഹിന്ദുവാണ്. എന്നാല്‍ മറ്റ് വിശ്വാസികളെയും മതത്തെയും ബഹുമാനിക്കുന്നു. നടക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണ്. ഹരിയാന തിരഞ്ഞെടുപ്പാണ് നിങ്ങള്‍ക്ക് മുന്നിലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
asewaqfdefr