നജീബ് കാന്തപുരം എംഎൽഎയായി തുടരും; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഹർജി ഹൈക്കോടതി തള്ളി


നജീബ് കാന്തപുരം പെരിന്തൽമണ്ണ എംഎൽഎയായി തുടരും. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എൽ ഡി എഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത് 348 വോട്ടുകൾ എണ്ണിയില്ലെന്ന് ആരോപിച്ച്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിനായിരുന്നു ഇടതുസ്വതന്ത്രൻ കെപിഎം മുസ്തഫയെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ എണ്ണാതെ മാറ്റിവെച്ച 348 വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് സാഹചര്യമായിരുന്നതിനാൽ നിശ്ചിത പ്രായം കഴിഞ്ഞവർക്ക് വീട്ടിൽത്തന്നെ വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ബാലറ്റ് പേപ്പറിൽ ചെയ്ത ഇത്തരം പല വോട്ടുകൾക്കൊപ്പവും അനുബന്ധരേഖകൾ ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള 348 വോട്ടുകളാണ് അസാധുവായി കണക്കാക്കി എണ്ണാതെ മാറ്റിവെച്ചത്. ഈ വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹർജി നൽകിയത്.

article-image

dfhgfghj,hjk,hjkhjg

You might also like

Most Viewed