അർജുനെ കണ്ടെത്താൻ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യും : മുഖ്യമന്ത്രി


ഷിരൂരിൽ മണ്ണിടിച്ചിലി‍ൽ കാണാതായ അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി. ഷിരൂരിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ ആണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുൻ്റെ കുടുംബത്തിന് കൈമാറിയത്. അർജുൻ്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു.

അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

article-image

awdsdegsdfdf

You might also like

Most Viewed